¡Sorpréndeme!

ഇന്ത്യക്കാരെ നാടുകടത്താന്‍ അമേരിക്ക | Oneindia Malayalam

2018-01-03 237 Dailymotion

Lakh Indian Tech Workers May Send Back From US
വിദേശരാജ്യങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന വിദഗ്ധര്‍ക്ക് അമേരിക്കയില്‍ അനുവദിക്കുന്ന വിസയാണ് എച്ച്-1ബി വിസ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഈ വിസയുടെ പരിധി ഇനി നീട്ടേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു. 2016ല്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഈ വിസയില്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കേണ്ടി വരും. വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം കാലാവധിയിലാണ് എച്ച്-1 വിസ അനുവദിക്കുന്നത്. പിന്നീട് മൂന്ന് വര്‍ഷം കൂടി പരിധി നീട്ടുകയും ചെയ്യാം. ഇങ്ങനെ ആറ് വര്‍ഷം അമേരിക്കയില്‍ താമസിക്കാന്‍ സാധിക്കും. ഈ വേളയില്‍ സ്ഥിര താമസത്തിന് അപേക്ഷ നല്‍കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ താമസം വീണ്ടും തുടരാം. സ്ഥിരതാമസ അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ എച്ച്-1 ബി വിസയില്‍ താമസിക്കാമെന്ന് ചുരുക്കം. ഈ നിയമത്തിലാണിപ്പോള്‍ ട്രംപ് ഉടക്കിട്ടിരിക്കുന്നത്. ഇനി ഇത്തരത്തില്‍ സമയ പരിധി നീട്ടി നല്‍കില്ല. പകരം എച്ച്-1 ബി വിസയില്‍ മൂന്ന് വര്‍ഷം മാത്രമേ അമേരിക്കയില്‍ താമസിക്കാന്‍ സാധിക്കൂ. കൂടുതല്‍ ഇത്തരം വിസകള്‍ വിദേശികള്‍ക്ക് അനുവദിച്ചേക്കില്ലെന്നും സൂചനകളുണ്ട്.